വെഞ്ഞാറമൂട്: നവകേരള കർമ്മ പരിപാടിക്കായി സർക്കാർ ആവിഷ്കരിച്ച പന്ത്രണ്ടിന പരിപാടികൾക്ക് മുൻഗണന നൽകി മാണിക്കൽ പഞ്ചായത്ത് ബഡ്ജറ്റ്. 35.43 കോടി രൂപ വരവും 35.26 കോടി രൂപ ചെലവും 17.24 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാതയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കുതിരകുളം കെ. ജയൻ അവതരിപ്പിച്ചത്. പകർച്ചവ്യാധി പ്രതിരോധം, പൊതുകിണറുകളുടെ നവീകരണം, കിണർ റീച്ചാർജിംഗ്, വെള്ളക്കെട്ട് ഒഴിവാക്കൽ, അടിയന്ത സാഹചര്യത്തിൽ കുടിവെള്ള വിതരണം, വെള്ളക്കെട്ട് ഒഴിവാക്കൽ, തോടുകളുടെ നവീകരണം, പൊതുകുളം നിർമ്മാണം, സ്വകാര്യ കുളങ്ങൾ നിർമ്മാണം, കുടിവെള്ള കിണർ നിർമ്മാണം എന്നിവയ്ക്ക് ഉൾപ്പെടെ ദുരന്ത നിവാരണ പദ്ധതിക്ക് വേണ്ടി 1.20 കോടി രൂപയും,വിശപ്പുരഹിത കേരളം - വിശപ്പുരഹിതമാണിക്കൽ (ജനകീയ ഹോട്ടൽ കുടുംബശ്രീ സംരംഭം) 6.20 ലക്ഷം രൂപയും വയോ ക്ലബിനായി 32 ലക്ഷം രൂപയും, ശുചിത്വ കേരളം ( മാലിന്യ മുക്തമാണിക്കൽ) 44.80 ലക്ഷം രൂപയും,പൊതു ടോയ്‌ലൈറ്റുകൾക്കായി 25 ലക്ഷം രൂപ, പൊതുതോടുകളുടെ നവീകരണത്തിന് 25 ലക്ഷം രൂപ, ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ 25 ലക്ഷം രൂപ, ജൈവ പച്ചക്കറി കൃഷിക്കായി 1 കോടി രൂപ, ലോക്കൽ എംപ്ലോയ്മെന്റ് അഷ്യുറൻസ് പ്രോഗ്രാം 60 ലക്ഷം രൂപ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി 50 ലക്ഷം രൂപ, സാന്ത്വന പരിചരണത്തിന് 15 ലക്ഷം രൂപ, പട്ടിക വിഭാഗങ്ങളുടെ വികസനത്തിനായി 1.79 കോടി രൂപ, ഓഫീസ് സംവിധാനങ്ങൾക്കായി 33 ലക്ഷം രൂപ, അങ്കണവാടിപോഷകാഹാരം 25 ലക്ഷം രൂപ, ഭിന്നശേഷി കുട്ടികൾക്കുള്ള ധനസഹായം 23 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.