മലയിൻകീഴ്: പെരുമുള്ളൂർ ഇടത്തറ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 7 മുതൽ 14 വരെ ക്ഷേത്ര ആചാരങ്ങൾ മാത്രമായി നടത്തും. തൃക്കൊടിയേറ്റ്, പുറത്തെഴുന്നള്ളിപ്പ്, കളംകാവൽ, കുത്തിയോട്ടം, താലപ്പൊലി, സമൂഹപൊങ്കാല, ഘോഷയാത്ര, ആറാട്ട്, അന്നദാനം, കലാപരിപാടികൾ എന്നിവ ഉണ്ടാകില്ല. ഉത്സവ ദിവസങ്ങളിൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ലെന്നും ട്രസ്റ്റ് പ്രസിഡന്റ്‌ എം. ജ്യോതിപ്രകാശ്, സെക്രട്ടറി വി. അജികുമാർ എന്നിവർ അറിയിച്ചു.