മലയിൻകീഴ് : വിളപ്പിൽശാല കടുമ്പുപാറയ്ക്ക് മുകളിൽ ചാരായം വാറ്റിയ കട്ടയ്ക്കോട് കുഴിവിള അഖിൽ ഭവനിൽ അഖിൽ രാജി (20) നെ വിളപ്പിൽശാല സി.ഐ.സജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി.കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. 75 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ ഗ്രാമീണ മേഖലയിൽ വ്യാപകമായി വ്യാജചാരായ നിർമ്മാണം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.വിളപ്പിൽശാല പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.എസ്.ഐ.ഷിബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ,ലിയോ രാജ് എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട വരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.പ്രതി അഖിൽ രാജിനെ കോടതിയിൽ ഹാജരാക്കി.