കാസർകോഡ്: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംഘം ചേര്‍ന്ന് ഓശാന ഞായറാഴ്ച പ്രാര്‍ത്ഥന നടത്തിയ പള്ളിവികാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നോട്ടീസ്. അമ്പലത്തറ പോർക്കളത്തെ കൃപാ നിലയം എം.സി.ബി.എസ് ചർച്ചിലാണ് ഓശാന ചടങ്ങുകൾ സംഘടിപ്പിച്ചത്. എം.സി.ബി.എസ് ആശ്രമത്തിലെ സുപ്പീരിയര്‍ ബെന്നി വര്‍ഗ്ഗീസ് (50 ), ഫാദര്‍ ഫ്രാന്‍സിസ്(വിനോദ്-40), സഹായി ശെല്‍വന്‍ വി ടി (54) എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആശ്രമത്തില്‍ ഏഴ് പേര്‍ ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസെത്തിയത്. കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.