തിരുവനന്തപുരം : അരുവിക്കരയിലെ കുപ്പിവെള്ള പ്ളാന്റ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്ലാന്റ് പ്രവർത്തന സജ്ജമായാൽ തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും കുപ്പിവെള്ള ക്ഷാമത്തിന് പരിഹാരമാകും. മാത്രമല്ല, പുതുതായി സജ്ജീകരിക്കുന്ന റെയിൽവേ കോച്ചുകളിലെ എെസോലേഷൻ വാർഡുകളിൽ 20 ലിറ്റർ കുടിവെള്ള ജാറുകളും ഇവിടെ നിന്ന് വിതരണം ചെയ്യാനാകുമെന്ന് ജനറൽ സെക്രട്ടറി പി.ശശിധരൻ നായർ ചൂണ്ടിക്കാട്ടി.