കോവളം: നാടും നഗരവും കൊവിഡ് പ്രതിരോധവുമായി പരക്കം പായുമ്പോൾ കോട്ടുകാൽ ഗ്രാമപഞ്ചായത്തില കഴിവൂരിൽ അൻപത്തഞ്ച്കാരൻ പങ്കജാക്ഷന് ഏറെ ഇഷ്ടം മണ്ണും ഔഷധസസ്യങ്ങവും വായനയുമാണ്. കൊവിഡിനെ പ്രതിരോധിക്കാൻ പാരമ്പര്യ നാട്ടുവൈദ്യവും നാട്ടറിവും എങ്ങനെ നാടിന്റെ നൻമയ്ക്കായി പ്രയോജനപ്പെടുത്താം എന്ന തിരക്കിലാണ്. 32 വർഷമായി പടുത്തുയർത്തിയ ശാന്തിഗ്രാം എന്ന പ്രസ്ഥനവും 3 വർഷമായി പ്രവർത്തിക്കുന്ന വൈദ്യമഹാസഭ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരന് ലോക്ക് ഡൗൺ ദിനം പുതുമയാർന്ന ഓപ്പൺദിനങ്ങളാണ്. രാവിലെ നാലു മണിക്ക് എഴുന്നേറ്റ് ചെടികൾക്ക് വെള്ളം നനയ്ക്കുകയും കന്നുകാലികളെ വൃത്തിയാക്കുകയും ചെയ്യുന്നത് തന്റെ ദിനചര്യയുടെ ഭാഗമാണ്. എെ.ടി.എെ പഠനം കഴിഞ്ഞ് മിത്രാനികേതനിൽ കന്നുകാലി പരിചരണവും കൃത്രിമ ബീജദാനത്തെക്കുറിച്ചുള്ള പഠനവും അഭ്യസിച്ച പങ്കജാക്ഷൻ പിന്നീട് ശാന്തി ഗ്രാമിലൂടെ കൃഷിയുടെ പാഠങ്ങൾ പ്രദേശത്തുള്ളവർക്ക് പകർന്നു നൽകി. ഭാര്യ ശ്രീകുമാരിയും മകനായ രാം കിരണും അടങ്ങുന്നതാണ് കുടുംബം.
വീടിന് ചുറ്റുമുള്ള വിശാലമായ സ്ഥലത്ത് ഔഷധ സസ്യത്തോട്ടത്തിന് തുടക്കം കുറിച്ചു. ഒപ്പം നിരവധി പച്ചക്കറികളും നട്ടുവളർത്തി. ആർക്കും അല്പം മണ്ണും ചാണകവും കിട്ടിയാൽ ഏതു ചെയിടും മരവും സമൃദ്ധമായി വളർത്താമെന്നാണ് പങ്കജാക്ഷന്റെ അഭിപ്രായം. അയൽക്കാർക്കും മറ്റ് നഗരവാസികൾക്കും നഗരത്തിൽ താമസിക്കുന്നവർക്കും മട്ടുപ്പാവ് ഔഷധസസ്യങ്ങളുടെ കൃഷി രീതി പരിശീലിപ്പിക്കാനും പങ്കജാക്ഷന് കഴിഞ്ഞു. അതിൽ ഐ.എ.എസ് ഉദ്യോഗസ്ഥയും പെടും. തന്റെ 91 സെന്റ് സ്ഥലത്ത് നൂറോളം ഔഷധ സസ്യങ്ങളുടെ പരിപാലനവും തന്റെ മക്കളെപ്പോലെ സ്നേഹിക്കുന്ന പത്തോളം ഗോക്കളെയും നോക്കാൻ ഇപ്പോഴുള്ള സമയം പോരാ എന്നാണ് പങ്കജാക്ഷന്റെ അഭിപ്രായം. ഭീതിയില്ലാതെ പ്രീതിയോടെ കൊവിഡിനെ തുരത്താമെന്നും തന്റെ നാട്ടറിവിലൂടെ പങ്കജാക്ഷൻ വ്യക്തമാക്കുകയാണ്.
പ്രധാന ഔഷധ വിളകൾ തുളസി, രാമ തുളസി, കൂവളം, മന്താരം, ആടലോടകം, അരുത, പനിക്കൂർക്ക, അമൃത, ശതാവരി, കരുനൊച്ചി, തഴുതാമ, ഞെരുഞ്ഞിൽ, വയമ്പ്, കറ്റാർവാഴ, കുറുന്തോട്ടി, വേപ്പ്, കുരുമുളക്, പപ്പായ
29 വയസുള്ള പാലാക്കാരിയായ നീന എന്ന നഴ്സ്, ന്യൂയോർക്കിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കോവിഡ് ഐ.സി.യു വാർഡിലായിരുന്നു ജോലി. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടുവൈദ്യത്തിൽ വിശ്വസിച്ചിരുന്ന നീരുവിന്റെ രക്ഷിതാക്കൾ പങ്കജാക്ഷന്റെ നിർദേശപ്രകാരം ചുക്ക്, കുരുമുളക്, തുളസി, തിപ്പലി, കറുകപ്പട്ട, ഗ്രാമ്പ്, കരിംജീരകം എന്നിവ തിളപ്പിച്ച് അവശ്യാനുസരണം സേവിയ്ക്കുവാൻ നിർദേശം നൽകി. ഒപ്പം വൈറ്റമിൻ സി,ഡി എന്നിവയും ഉപയോഗിച്ചു. എന്നാൽ നീനുവിന്റെ കൂടെയുള്ള സഹപ്രവർത്തകർക്ക് കോവിഡ് 19 പോസിറ്റീവാണെങ്കിലും നീനുവിന്റെ റിസൾട്ട് നെഗറ്റീവായി തുടരുന്നു.