തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 2865 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. രാസവസ്തു ചേർത്ത മത്സ്യ വിൽപ്പന തടയാനായി ഭക്ഷ്യസുരക്ഷാവകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത് നശിപ്പിച്ചത്. മായംകലർന്നതും പഴക്കംചെന്നതുമായ മത്സ്യം ലോക്ക് ഡൗൺ കാലത്ത് മാർക്കറ്റിലെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം 12, കൊല്ലം 26, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂർ 12, പാലക്കാട് 15, മലപ്പുറം 12, കോഴിക്കോട് 24, വയനാട് 5, കണ്ണൂർ 7 എന്നിങ്ങനെ 165 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.