നെടുമങ്ങാട്: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പടക്കനിർമ്മാണ തൊഴിൽ മേഖല പ്രതിസന്ധിയിൽ. ആരാധനാലയങ്ങൾ അടച്ച് പൂട്ടിയതും ആഘോഷങ്ങൾ നിർത്തിവെച്ചതും ഇരുട്ടടിയായി. ഈ പ്രതിസന്ധി തരണം ചെയ്യാൻ ലൈസൻസികൾക്കും തൊഴിലാളികൾക്കും അടിയന്തരമായി സ്പെഷ്യൽ പാക്കേജും നഷ്ടവേതനവും ഓരോ കുടുംബത്തിനും ഇരുപത്തി അയ്യായിരം രൂപ കൊറോണ റിലീഫ് ഫണ്ടും അനുവദിക്കണമെന്നും വിഷു- ഈസ്റ്റർ, പ്രമാണിച്ച് പടക്ക വില്പന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും കേരള ഫയർ വർക്സ് ലൈസൻസീസ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. സുബോധനും സംസ്ഥാന ജനറൽ സെക്രട്ടറി പുലിയൂർ ജി. പ്രകാശും സംസ്ഥാന-കേന്ദ്ര സർക്കാരുകളോടാവശ്യപ്പെട്ടു.