photo

വിതുര. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്നയാളെ വെയ്റ്റിംഗ് ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറ്റച്ചൽ വാവുപുര സ്വദേശി ജി. ബാഹുലേയൻനായരെ(65)യാണ് വിതുര -പാലോട് റോഡിൽ ചായം ദർപ്പയിലെ വെയ്റ്റിംഗ് ഷെഡിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോട്ടറി വിൽപ്പന നിർത്തിയതോടെ ബാഹുലേയൻ നായരുടെ വരുമാനമാർഗം അടഞ്ഞിരുന്നു. കുടുംബവുമായി വർഷങ്ങളായി അകൽച്ചയിലായിരുന്ന ബാഹുലേയൻ കടവരാന്തകളിലും, വെയ്റ്റിംഗ് ഷെഡ്ഡുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്. ഇയാൾക്ക് വിതുര പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം എത്തിച്ചിരുന്നു. പൊലീസും സഹായം നൽകുമായിരുന്നു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യയും. രണ്ടു മക്കളുമുണ്ട്