നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂർ വാർഡിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ സി.പി.എം ആനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങളെത്തിച്ചു. പൗൾട്രി ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പട്ടിണിയിലാണെന്ന പരാതിയെ തുടർന്നാണിതെന്ന് നേതാക്കളായ ടി. പത്മകുമാറും ആനാട് ഷജീറും അറിയിച്ചു. ചുള്ളിമാനൂർ ഷാജഹാൻ, എ.ബി.കെ. നാസർ, നിഖിൽ പ്രസന്നൻ, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി.