വിതുര: കിടപ്പുരോഗികൾക്കും, ഒറ്റപ്പെട്ട് കഴിയുന്നവർക്കും അന്നം വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റി. ദിവസേന 50പേർക്കാണ് ഉച്ചഭക്ഷണപൊതികൾ നൽകുന്നത്. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ അടഞ്ഞു കിടക്കുന്ന വിതുര പേപ്പാറ റൂട്ടിലുള്ള കാട്ടിലെ കടയിലാണ് ഭക്ഷണം തയാറാക്കുന്നത്. കടഉടമയായ വീട്ടമ്മയും സഹായത്തിനുണ്ട്. ലോക്ക് ഡൗൺ അവസാനിക്കും വരെ ഭക്ഷണപൊതികൾ വിതരണം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് വിതുര മണ്ഡലം ഭാരവാഹികളായ ആനപ്പാറ വിഷ്ണുവും സുദിൻസുദർസനും അറിയിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ യുടെ നിർദേശപ്രകാരമാണ് ഭക്ഷണപൊതി വിതരണം ആരംഭിച്ചത്. ഇതിന് പുറമെ വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നുണ്ട്.