1

പൂവാർ: സി.പി.എം പൂവാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവാർ ഗവ. വൊക്കേഷണൽ ഹയർസെക്കൻ ഡറി സ്കൂളിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ അരി, പച്ചക്കറി തുടങ്ങിയ വിഭവങ്ങൾ എത്തിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സാധനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരിക്ക് കൈമാറി. 286 പേർക്ക് എല്ലാദിവസവും ഭക്ഷണം ഇവിടെ നിന്നും വിതരണം ചെയ്യുന്നതായി പ്രസിഡന്റ് പറഞ്ഞു.