കോവളം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. 400 പേർക്കാണ് ഉച്ചഭക്ഷണം തയ്യാറാക്കി നൽകുന്നത്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്തവർക്കും കിടപ്പ് രോഗികൾക്കും വൃദ്ധർക്കും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾക്കുമാണ് ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് ഭക്ഷണം നൽകുന്നത്. 15 കുടുംബങ്ങൾക്ക് വീട്ടുസാധനങ്ങളും റാപിഡ് റെസ്‌പോൺസ് ടീം എത്തിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സജിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരും കുടുംബശ്രീ പ്രവർത്തകരുമാണ് കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.