covid-

ദുബായ്: അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങിയാൽ പിഴ ഈടാക്കുമെന്ന് ദുബായ് പൊലീസ്. അതുകൊണ്ട് അടിയന്തര യാത്രയാണെന്ന് തെളിയിക്കുന്ന രേഖകൾ കൈയിൽ കരുതണം. പുറത്തിറങ്ങുന്ന വാഹനങ്ങൾ റഡാറിൽ പതിയുന്നതിനാൽ പിഴ അടക്കുന്നതിൽ നിന്ന് ഒഴിവാക്കാനാണ് രേഖകൾ കരുതാൻ ദുബായ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്.

രണ്ടാഴ്ച സമ്പൂർണ യാത്രാ നിയന്ത്രണമാണ് എമിറേറ്റിൽ. നിയമലംഘകർക്കായി പട്രോളിംഗ് ശക്തമാണ്. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണം ബോധിപ്പിക്കാനായില്ലെങ്കിൽ കനത്ത പിഴയാണ് ചുമത്തുന്നത്. അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് യാത്രാ നിയന്ത്രണമില്ല. എന്നാൽ പരിശോധനാ സമയത്ത് തൊഴിൽ മേഖല സംബന്ധിച്ച തെളിവ് ഹാജരാക്കാൻ പറ്റിയില്ലെങ്കിൽ പിഴയിടും.