panmasala-raid

കുഴിത്തുറ: തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന 15ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പനങ്ങളും 2ലക്ഷം രൂപയും പൊലീസ് പിടികൂടി. ഇന്നലെ രാവിലെ കളിയിക്കാവിള ചന്തയ്ക്ക് സമീപത്തെ അഞ്ചു കടകളിൽ നിന്നാണ് ഇവ പിടികൂടിയത്. കച്ചവടക്കാരായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.കളിയിക്കാവിള സ്വദേശികളായ റസാഖ് (38),റെഷീദ് (50),ഹക്കീം മുഹമ്മദ്‌ (32),ഷാഫി (36),അഷറഫ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കളിയിക്കാവിളയിൽ നിരോധിത പുകയില ഉത്പനങ്ങൾ വിൽക്കുന്നതായി തക്കല ഡി.എസ്.പി രാമചന്ദ്രൻ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.ഡി.എസ്.പിയുടെയും കളിയിക്കാവിള എസ്.ഐ രഘുബാലാജിയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ രാവിലെ മുതൽ ഉച്ചവരെ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.