വിതുര: ഇന്നലെ വൈകിട്ട് പെയ്‌ത മഴക്കൊപ്പം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിൽ തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടിയിൽ തേക്കുമരം നശിച്ചു. ശിഖരം ഒടിഞ്ഞു വീണ് ആനപ്പെട്ടി ഇർഫാന്റെ കാർഷെഡ് തകർന്നു. വിതുരയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. വൈദ്യുത ലൈനിലേക്ക് മരച്ചില്ലയുടെ ഒരുഭാഗം വിണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി.