റിയാദ്: കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം സൗദിയിൽ 2370 ആയി. 191 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.
ഇന്നലെ വൈകുന്നേരം 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം രാത്രി വൈകിയാണ് 191 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യം മന്ത്രാലയം അറിയിച്ചു.