n-k-premachandran-differe

തിരുവനന്തപുരം: ഇ.പി.എഫ് പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 15 വർഷം കഴിയുന്ന മുറയ്ക്ക് മുഴുവൻ പെൻഷനും പുനസ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മിനിമം പെൻഷൻ ലഭിക്കുന്ന ഇവർക്ക് കുറഞ്ഞത് 3000 രൂപ കൊവിഡ് ആശ്വാസസഹായം അനുവദിക്കണമെന്നും

ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി, പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴിൽ മന്ത്രിക്കും നിവേദനം നൽകി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വിവിധ വിഭാഗം തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇ.പി.എഫ് പെൻഷൻക്കാരെ പരിഗണിച്ചില്ല. പെൻഷൻ പരിഷ്ക്കരണത്തിന് നിയോഗിച്ച ഹൈപവർ എംപവേർഡ് കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് ഫെബ്രുവരി 20നാണ് മുഴുവൻ പി.എഫ്. പെൻഷനും നൽകാനുള്ളത്. എന്നാൽ ഇതുവരെ അതിന്റെ പ്രയോജനം ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു. പെൻഷൻ സംബന്ധിച്ച കാലതാമസം ജീവനക്കാർക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്നും ഇനി അതുണ്ടാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.