തിരുവനന്തപുരം: ലോക്ക്‌ഡൗൺ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2250 പേർ അറസ്റ്റിലായി. 2221 പേർക്കെതിരെ കേസെടുത്തു. 1567 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കൾ (ജില്ല, കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം - 400, 392, 302
കൊല്ലം - 400, 405, 340
പത്തനംതിട്ട - 209, 211, 156
കോട്ടയം - 132, 140, 35
ആലപ്പുഴ - 131, 142, 88
ഇടുക്കി - 22, 11, 14
എറണാകുളം - 188, 198, 110
തൃശൂർ - 254, 275, 183
പാലക്കാട്- 90, 98, 70
മലപ്പുറം - 108, 188, 37
കോഴിക്കോട് - 109, 20, 99
വയനാട് - 48, 15, 33
കണ്ണൂർ - 96, 96, 77
കാസർഗോഡ് - 34, 59, 23