തിരുവനന്തപുരം: കൊവിഡ് രോഗ ലക്ഷണങ്ങളുമായി ഇന്നലെ ജില്ലയിൽ 361 പേർ പുതുതായി നിരീക്ഷണത്തിലായി. മെഡിക്കൽ കോളേജിൽ 41 പേരും ജനറൽ ആശുപത്രിയിൽ 26 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ എട്ട് പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് പേരും എസ്.എ.ടി ആശുപത്രിയിൽ നാല് പേരും കിംസ് ആശുപത്രിയിൽ 10 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഏഴ് പേരും പി.ആർ.എസ് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 102 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്നലെ 212 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 2207 സാമ്പിളുകളിൽ 1783 പരിശോധനാഫലം ഇതുവരെ ലഭിച്ചു. ഇന്നലെ ലഭിച്ച 71 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ 86 പേരെയും വിമൻസ് ഹോസ്റ്റലിൽ 46 പേരെയും ഐ.എം. ജി ഹോസ്റ്റലിൽ 44 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 4 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 173 പേരെയും വിഴിഞ്ഞം സെന്റ് മേരീസ് സ്‌കൂളിൽ 103 പേരെയും പൊഴിയൂർ എൽ.പി.സ്‌കൂളിൽ 72 പേരെയും പൊഴിയൂർ സെന്റ് മാതാ സ്‌കൂളിൽ 73 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 647 പേരാണുള്ളത്. അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 2786 വാഹനങ്ങളിലെ 4226 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.

ഹൈലൈറ്റ്സ്

നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം - 17,748

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 16,999

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 102

ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ - 361