തിരുവനന്തപുരം: ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടത്തിയ കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രോത്സവം സമാപിച്ചു. കൊവിഡ് 19നെ തുടർന്നുള്ള സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ഭക്തജനത്തിരക്ക് ഒഴിവാക്കിയാണ് ഇത്തവണ ഉത്സവം നടത്തിയത്. കലാപരിപാടികളും അന്നദാനസദ്യയും ഒഴിവാക്കിയിരുന്നു. അന്നദാനം നടത്തുന്നതിന് പകരം സർക്കാരും പൊലീസ് വകുപ്പും നഗരസഭയും സേവാഭാരതിയും ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യസാധനങ്ങൾ ട്രസ്റ്റ് വാങ്ങി നൽകി. ഇതോടൊപ്പം വിവിധ സ്ഥലങ്ങളിലേക്ക് ആവശ്യമായ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കി. ഇന്നലെ രാവിലെ 10.15ന് ക്ഷേത്ര ചുറ്റുമതിലിനകത്ത് പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിൽ ക്ഷേത്ര മേൽശാന്തി തീ പകർന്ന് പൊങ്കാല അർപ്പിച്ചു. ഭക്തജനങ്ങൾ അവരുടെ വീടുകളിൽ പൊങ്കാലയിട്ടു.