കാട്ടാക്കട: മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ഇന്നലെ വൈകിട്ട് മൂന്നോടെ പെയ്‌ത മഴയിലും കാറ്റിലുമാണ് വ്യാപക നഷ്ടമുണ്ടായത്. കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട് പഞ്ചായത്തുകളിൽ വ്യാപകമായി കൃഷി നാശമുണ്ടായി. കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂർ, ആമച്ചൽ തുടങ്ങി നിരവധി ഏലാകളിലെ വാഴക്കൃഷി നശിച്ചു. പച്ചക്കറി കൃഷിയും നശിച്ചു. പല സ്ഥലങ്ങളിലും റബർ ഉൾപ്പടെയുള്ള മരങ്ങൾ കടപുഴകിയിട്ടുണ്ട്.