തിരുവനന്തപുരം: കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുമായി സമ്പർക്കം പുലർത്തിയെന്ന സംശയത്തെ തുടർന്ന് പരിശോധനയ്ക്കായി ഇന്നലെ അയച്ച 71 പേരുടെ ഫലം നെഗറ്റീവ്. ഇതിൽ 47 പേർ പോത്തൻകോട് സ്വദേശികളാണ്. ആകെ ഫലങ്ങളിൽ 19 എണ്ണം റാപ്പിഡ് ടെസ്റ്റ് നടത്തിയതാണ്. ഡൽഹിയിലെ നിസാമുദീനിൽ നിന്ന് വന്ന 11 പേരുടെ സ്രവം പരിശോധിച്ചതിൽ ഒമ്പതും നെഗറ്റീവാണ്. രണ്ടുപേരുടെ ഫലം വന്നിട്ടില്ല. പോത്തൻകോട്ട് ഇതുവരെ 213 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 152 പേരുടെ ഫലം നെഗറ്റീവാണ്. 61 പേരുടെ ഫലം കിട്ടാനുണ്ട്.