ഉത്തരാഖണ്ഡ്: ത്തരാഖണ്ഡിൽ നാലുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 26 ആയി. ആകെയുള്ള ഈ കണക്കിൽ 18 പേരും നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
സംസ്ഥാനത്ത് കലാധുങ്കി പ്രദേശത്തു നിന്നും സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് വൈറസ് ബാധിച്ചതായി നൈനിറ്റാളിലെ അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.രശ്മി പന്ത് സ്ഥിരീകരിച്ചു. നൈനിറ്റാളിൽ നിന്നുള്ള മറ്റൊരു രോഗി മൊറാദാബാദിൽ വച്ചു നടന്ന മതസഭയിൽ പങ്കെടുത്തിരുന്നുവെന്നും നിസാമുദ്ദീനിൽ പോയിട്ടില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
ഇയാളുടെ വീട്ടിലെ അഞ്ച് അംഗങ്ങളെയും കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കി. നിസാമുദ്ദീനിൽ നിന്ന് തിരികെ എത്തിയവരേയും അവരുമായി അടുത്തിടപഴകിയവരെും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ആരോഗ്യ സ്ഥിതിയും നിരീക്ഷണത്തിലാണ്.