ആറ്റിങ്ങൽ: തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന അഞ്ചരടൺ അഴുകിയ മത്സ്യം ആറ്റിങ്ങൽ പൊലീസ് പിടിച്ചെടുത്തു. ഇന്നുരാവിലെ കച്ചേരി നടയിലെ വാഹനപരിശോധനയ്ക്കിടെയാണ് മിനി കണ്ടെയ്നറിൽ കൊണ്ടുവന്ന ചൂരയുൾപ്പെടെ പിടികൂടിയത്. തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തുനിന്നാണ് മത്സ്യങ്ങൾ കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. ലോറിയിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസവും ആറ്റിങ്ങലിൽ പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.