onion-

​​​മുംബയ്: കൊവിഡിനെതുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ മുംബയിലെ നാസിക്ക് അടച്ചു. ലാസൽഗാവ് മാർക്കറ്റിലെ കച്ചവടക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽപേരിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് അടച്ചത്.

മാർക്കറ്റ് അടച്ചിടുന്നതോടെ ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാദ്ധ്യതയുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളലേക്ക് ഉള്ളി എത്തുന്ന പ്രധാനമാർക്കറ്റുകളിലൊന്നാണ് നാസിക്ക്. ദിനംപ്രതി ശരാശരി 35000 ക്വിന്റൽ ഉള്ളി ഇവിടെ വ്യാപാരം നടക്കുന്നു.

വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാർക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സർക്കാർ. അടച്ചിടുന്ന മാർക്കറ്റുകൾ എന്ന് തുറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.