chernobyl

കീവ്: ഉക്രെയ്‌നിൽ ചെർണോബിൽ ആണവ ദുരന്തം നടന്ന പ്രദേശത്തിനടുത്ത് ആളൊഴിഞ്ഞ വനത്തിൽ വൻ കാട്ടുതീ. നിയന്ത്രിത മേഖലയിലുണ്ടായ ഇവിടെ കാട്ടുതീയുടെ ഫലമായി റേഡിയേഷന്റെ അളവിൽ വർദ്ധവുണ്ടായതായി റിപ്പോർട്ട്. സാധരണ നിലയിൽ നിന്നും 16 മടങ്ങ് വർദ്ധനവാണ് പ്രദേശത്ത് റേഡിയേഷൻ നിരക്കിലുണ്ടായതെന്ന് അധികൃതർ പറയുന്നു.

250 ഏക്കർ വനപ്രദേശത്താണ് തീ പടർന്നുപിടിച്ചത്. രണ്ട് വിമാനങ്ങൾ, ഒരു ഹെലികോപ്ടർ, 100 ലേറെ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചെർണോബിൽ പവർ പ്ലാന്റിനടുത്തുള്ള വനത്തിൽ ശനിയാ‌ഴ്‌ച തുടങ്ങിയ കാട്ടുതീ ഇന്ന് പുലർച്ചയോടെ പൂർണമായും അണച്ചു. 1986ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തം ചെർണോബിൽ ആണവോർജ്ജ പ്ലാന്റിൽ അരങ്ങേറിയത്. ഇപ്പോൾ പവർപ്ലാന്റിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ല.