പാറശാല: നെയ്യാറിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വിഴിഞ്ഞം ക്ടാരക്കുഴി വൈഷ്ണവ് ഭവനിൽ വൈഷ്ണവാണ് (20) മരണപ്പെട്ടത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കിഴാറൂർ കുറ്റിയാണിക്കാടിന് സമീപം നെയ്യാറിലെ ശാസ്താം കുഴി കടവിലായിരുന്നു സംഭവം. കുറ്റിയാണിക്കാട്ടിലെ ബന്ധു ഗൃഹത്തിൽ വിരുന്ന് വന്നതാണ് ഇയാൾ. പിതാവ് പരേതനായ ശശിധരൻ, മാതാവ് സുധ.