statue

അഹമ്മദാബാദ്: കോവിഡ് 19നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ സർദാർ പട്ടേൽ പ്രതിമ വിൽക്കുന്നു എന്ന് ഓൺലൈൻ വ്യാപാര സൈറ്റായ ഒ.എൽ.എക്‌സിൽ പരസ്യം നൽകിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിമ 30,000കോടി രൂപയ്ക്ക് വിൽക്കുന്നു എന്ന തരത്തിലാണ് വ്യാജ പരസ്യം നൽകിയത്.ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
പത്രങ്ങളിൽ ഇതുസബന്ധിച്ച് വാർത്ത വന്നതോടെയാണ് അധികൃതർ ഇക്കാര്യം അറിയുന്നത്. തുടർന്ന് പാെലീസിനെ സമീപിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വെബ്‌സൈറ്റിൽ നിന്ന് പരസ്യം പിൻവലിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2018ഒക്ടോബർ 31 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടേൽ പ്രതിമ രാജ്യത്തിനായി സമർപ്പിച്ചത്. 182 മീറ്ററാണ്ഉയരം . ലോകത്തിലെ തന്നെ ഉയരമുള്ള പ്രതിമയായാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം.2989 കോടി രൂപയാണ് നിർമ്മാണ് ചെലവ്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധ പേരാണ് പ്രതിമ കാണാനായി എത്തുന്നത്.