covid-19

മനാമ: കൊവിഡ് ബാധിച്ച് ഖത്തറിൽ 88 വയസുകാരൻ മരിച്ചു. ഇതോടെ ഖത്തറിൽ കൊവിഡ് മരണം നാലായി. പുതുതായി 279 പേരിൽ കൊവിഡ് കണ്ടെത്തിയതോടെ രോഗികളുടെ എണ്ണം 1604 ആയി.14 പേർക്ക് ഞായറാഴ്ച രോഗം ഭേദമായി. ഇതുവരെ 123 പേരാണ് രോഗവിമുക്തി നേടിയത്.


35,757 പേരിൽ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. സൗദിയിൽ ഞായറാഴ്ച രാത്രി 17 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 2402 ആയി. മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം റിയാദിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതർ 590. മക്കയിൽ 347, ജിദ്ദ 223, മദീന 218, ഖത്തഫ് 125, ദമാം111 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

യു.എ.ഇയിൽ ഞായറാഴ്ച പുതുതായി 294 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 1,799 ആയി.19 പേർ കൂടി ഞായറാഴ്ച രോഗവിമുക്തി നേടി