കല്ലമ്പലം:ലോക്ക് ഡൗണിന്റെ ഭാഗമായി പള്ളിക്കൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് പൈവേലി കർഷക സഹായി മൂന്നു ദിവസത്തേക്ക് ആവശ്യമായ പച്ചക്കറികൾ നൽകി.കർഷക സഹായി വാട്ട്സ്അപ്പ് കൂട്ടായ്മയുടെ കൃഷിയിടങ്ങളിൽ നിന്നും ശേഖരിച്ച പച്ചക്കറികളാണ് എത്തിച്ചത്.കൃഷിയിടങ്ങളിൽ കർഷകർക്കൊപ്പം വി.ജോയി എം.എൽ.എയുംവിളവെടുപ്പിന് സഹായിച്ചു.അനീഷ്, മനേഷ്,മനു,ശരത്, അഭിലാഷ് എന്നിവർ ചേർന്നു നടത്തുന്ന ജൈവ പച്ചക്കറി കൃഷി നാടിന് മാതൃകയാണ്. പച്ചക്കറികൾ വി.ജോയി എം.എൽ.എ ബന്ധപ്പെട്ടവർക്ക് കൈമാറി.പള്ളിക്കലിൽ ദിവസവും 200 - ൽ പരം പേർക്കാണ് പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്.