റിയാദ്: കർഫ്യൂ നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്ന യുവാവ് സൗദിയിൽ അറസ്റ്റിലായി. ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്.ഹാനി അൽഉസൈമി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. റിയാദിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. ചെക്ക് പോയിന്റിൽ ജോലി ചെയ്യുകയായിരുന്ന ഹാനിയെയും മറ്റൊരുപൊലീസുകാരനെയുമാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഹാനി അൽ ഉസൈമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പൊലീസ് നടത്തിൽ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിത്. പിടിയിലാവാതിരിക്കാൻ ഇയാൾ കാറിന്റെ നമ്പർ പ്ലേറ്റുകൾ നീക്കുകയും കാറിന്റെ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. കാറും പൊലീസ് പിടിച്ചെടുത്തു.