തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളിൽ കടുത്ത നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്.തിരുവനന്തപുരം,കാസർകോഡ്,കണ്ണൂർ,കോഴിക്കോട്, മലപ്പുറം, തുശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് നിയന്ത്രണങ്ങൾ തുടരുകയെന്നാണ് സൂചന.
ഈ ജില്ലകളിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രനിർദേശ പ്രകാരമായിരിക്കും നിയന്ത്രണങ്ങൾ തുടരുക.ഏപ്രിൽ 14നാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്.
രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട് .
കേന്ദ്ര മന്ത്രിസഭയുടെ സമ്പൂർണയോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജില്ലകൾ സീൽ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയിൽ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്