കല്ലമ്പലം: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ വിവാഹം നടത്തിയ ദമ്പതിമാർ കരവാരം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ് 25000 രൂപ സംഭാവന നൽകി. ആഘോഷങ്ങൾക്ക് കരുതിയിരുന്ന തുകയാണ് അന്നമൊരുക്കാൻ കെെമാറിയത്. നഗരൂർ കടവിള തിലകത്തിൽ ദിലീപിന്റെയും റീജ സത്യന്റെയും മകൾ പവിത്രയും അഖിൽ കൃഷ്ണയുമാണ് സഹായം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ദീപ, സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി, പഞ്ചായത്ത് സെക്രട്ടറി ശ്രീരേഖ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. 5000രൂപ വധുവിന്റെ പിതാവും നൽകി.