ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണം 109 ആയി. ആകെ രോഗബാധിതരുടെ എണ്ണം നാലായിരവും കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഏറ്റവുമൊടുവിലത്തെ കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 4067 ആയി. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 490 പുതിയ കേസുകളുണ്ടായെങ്കിൽ, ഈ സമയത്തിനുള്ളിൽ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലായി 26 പേർ മരിച്ചു.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടാണ് കൊവിഡ് കേസുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. വരാജ്യത്തെ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‍ലീഗ് - ഇ - ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെട്ടതാണ് എന്നതാണ് പ്രധാനം. തബ്‍ലീഗുമായി ബന്ധപ്പെട്ട് രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.