വർക്കല: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ഒപ്പം ജാഗ്രതയോടെ പ്രവർത്തിക്കുന്ന ആശാ വാളന്റിയർമാർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയാണ്.ക്വറന്റൈനിൽ കഴിയേണ്ടി വരുന്നവരുടെ പ്രത്യേക മാനസിക നിലയെക്കുറിച്ച് അറിയാവുന്നതുകൊണ്ട് ഇതു സംബന്ധിച്ച് പൊലീസിൽ പരാതിപ്പെടാൻ ആശാ വാളന്റിയർമാർ തയ്യാറായിട്ടില്ല.ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും പിന്തുണകൊണ്ടാണ് ഭീഷണികളും സമ്മർദ്ദവും അതിജീവിച്ച് കോവിഡ് പ്രതിരോധ രംഗത്ത് ഇവർക്ക് പ്രവർത്തിക്കാനാവുന്നതെന്ന് ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ.ഗോപകുമാർ പറഞ്ഞു.ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അൻവർ അബ്ബാസ് അറിയിച്ചു.