delhi

ന്യൂഡൽഹി: ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ അ‌ഞ്ച് മലയാളി നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുടെ മുപ്പത് സഹപ്രവർത്തകർ ഐസൊലേഷനിലാണ്. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലിചെയ്യുന്നതാണ് രോഗം വ്യാപിക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം.

ഡോക്ടർമാരും നഴ്സുമാരും പലതവണ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉപകരണങ്ങൾ വാങ്ങിനൽകുന്നില്ലെന്നും രോഗബാധ സംശയിക്കുന്നവർക്കുപോലും ജോലിചെയ്യേണ്ടിവരുന്നുവെന്നും ആരോപണമുണ്ട്. ഐസൊലേഷനിൽ കഴിയുന്നവർക്ക് മതിയായ ഭക്ഷണംപോലും കിട്ടുന്നില്ലെന്നും ജീവനക്കാർക്ക് ശമ്പളം നൽകുന്നുവെന്നും ആരോപണമുണ്ട്. നേരത്തേയും ഈ ആശുപത്രിയിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.