ചെന്നൈ:തമിഴ്നാട്ടിൽ മദ്യം കിട്ടാത്തതിന്റെ മനോവിഷമത്തിൽ ഒരാൾ വാർണിഷ് കുടിച്ച് ആത്മഹത്യ ചെയ്തു. ചെങ്കൽപ്പേട്ടിലാണ് ആത്മഹത്യ. നേരത്തേ തമിഴ്നാട്ടിൽ ഷേവിംഗ് ലോഷൻ കുടിച്ച് മൂന്നുപേർ ജീവനൊടുക്കിയിരുന്നു. ലോക്ക് ഡൗണിനെത്തുടർന്ന് മദ്യവിൽപ്പന ശാലകളും ബാറുകളും അടച്ചുപൂട്ടിയതിനാൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യം കിട്ടാത്തതിതെ ജീവനൊടുക്കിയത് നിരവധിപേരാണ്.