തിരുവനന്തപുരം: സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറത്തിറങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുമേഖലാ സ്ഥാപനങ്ങളിലും സാലറി ചലഞ്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുമായി ചര്‍ച്ച ചെയ്യുന്നതില്‍ തീരുമാനമായില്ല. എന്നാൽ, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വേണമെന്നുള്ള നിലപാടിൽ ഉറച്ചുനിൽക്കുക തന്നെയാണ് സർക്കാർ.
പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ളവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ക്ഷേമപെന്‍ഷനും ഇനി തപാല്‍വഴി ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. 55 ലക്ഷം പേര്‍ക്ക് 8000 രൂപ വച്ച് നല്‍കും. സഹകരണ ബാങ്ക് വഴി ലഭിക്കുന്നവര്‍ക്ക് ആ രീതി തന്നെ തുടരുമെന്നും തോമസ് ഐസക് പറഞ്ഞു.