വർക്കല:ചെറുന്നിയൂർ ദളവാപുരം റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കെല്ലാം വീടുകളിലെത്തി മാസ്കുകളും പച്ചക്കറി വിത്തുകളും നൽകി.ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്രി കിച്ചന്റെ ചെലവിനായി അസോസിയേഷന്റെ സംഭാവനയായ 5000രൂപ പ്രസിഡന്റ് കെ.സത്യവ്രതൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഏല്പിച്ചു.സെക്രട്ടറി ശിവശങ്കരൻവിജയൻ, ട്രഷറർ മുരളീധരൻപിളള,സുരേഷ് കുമാർ,എസ്.സജീവൻ തുടങ്ങിയവരും പങ്കെടുത്തു