കർണാൽ(ഹരിയാന ): കോവിഡ് 19 സംശയിച്ച് ആശുപത്രിയിലെ ആറാം നിലയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നയാൾ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വീണുമരിച്ചു. ഹരിയാനയിലെ കർണാലിലെ കൽപന ചൗള മെഡിക്കൽ കോളേജിലാണ് സംഭവം .55 കാരനാണ് മരിച്ചത്.
ബെഡ്ഷീറ്റുകളും പ്ളാസ്റ്റിക് ചാക്കുകളും കൂട്ടിക്കെട്ടി അതിലൂടെ താഴേക്കിറങ്ങാൻ ശ്രമിക്കവേയായിരുന്നു അപകടം. ഏപ്രിൽ 1 നാണ് പാനിപ്പത്ത് സ്വദേശിയായ ഇയാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. പരിശോധന ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. സംഭവത്തെ തുടർന്ന് ഐസോലേഷൻ വാർഡിലെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നുവന്നിട്ടുണ്ട്. സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഹരിയാനയിൽ 84 പേർക്കാണ് കോവിഡ് ബാധിച്ചത്. കർണാൽ സ്വദേശിയായ ഒരാൾ വൈറസ് ബാധിച്ച് മരിച്ചിരുന്നു.