ലണ്ടൻ: ലണ്ടനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനംകുന്ന് സ്വദേശി സിൻ്റോ ജോർജാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 16 ആയി. കേരളത്തിൽ രണ്ട് മലയാളികളാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. യു.എസില്‍ മൂന്ന് പേരും അയര്‍ലന്‍ഡിൽ രണ്ട് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ നഴ്‌സുമാരാണ്.
ദുബായിലും മുംബയിലും യു.കെയിലും ഒരാൾ വീതവും മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഈസ്റ്റ് ആലനിൽക്കുന്നതിൽ കുഴിക്കൽ (താഴയിൽ) പാപ്പച്ചന്റെ മകൻ തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി പരേതനായ സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) എന്നിവരാണു യു.എസിൽ മരിച്ചത്. മലപ്പുറം പൊന്ന്യാകുർശി സ്വദേശിയായ പരേതനായ പച്ചീരി അയമുട്ടിയുടെ മകൻ ഡോ. പച്ചീരി ഹംസ (80) ആണ് ലണ്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ മരിച്ചത്.
മുംബയിൽ മരിച്ചത് തലശ്ശേരി കതിരൂർ സ്വദേശി അശോകൻ (63). മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ കയ്പമംഗലം പുത്തൻപള്ളിക്കു സമീപം തേപ്പറമ്പിൽ പരീദ് (67) ആണു ദുബായിൽ മരിച്ചത്. ഇദ്ദേഹം അർബുദ രോഗിയുമായിരുന്നു.