തിരുവനന്തപുരം: സംസ്ഥാനത്തെ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർമാർ സാലറി ചലഞ്ചിൽ പങ്കെടുക്കും. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനിച്ചു. അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടേഷ്സ് അസോസിയേഷനാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കെടുക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്.