നെടുമങ്ങാട് :കൊറോണയെ തുരത്താൻ വിശ്രമമില്ലാതെ ഓടിനടക്കുന്ന ഫയർഫോഴ്‌സിന് കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ മെക്കാനിക്കൽ ടീമിന്റെ വക സല്ല്യുട്ട്.നെടുമങ്ങാട് ഫയർഫോഴ്‌സ് നിലയത്തിലെ വാഹനങ്ങൾ സ് പ്രിംഗ് സെറ്റ് സംബന്ധമായ ജോലികളും എഞ്ചിൻ അറ്റകുറ്റപ്പണിയും സൗജന്യമായി നിർവഹിച്ചാണ് മെക്കാനിക്കുകൾ കടമ നിറവേറ്റിയത്.ലോക്ക് ഡൗൺ തീരുവോളം സേവനം തുടരുമെന്നും ജീവനക്കാർ ഉറപ്പ് നൽകി.ഇൻസ്പെക്ടർ അജിത് മോഹൻ,അഡിഷണൽ ചന്ദ്രശേഖരൻ,മെക്കാനിക്കുമാരായ എസ്.രാജേഷ്,പി.ടി.അനീഷ്,ജി.അനൂപ്,എം.എസ്. സന്തോഷ്കുമാർ,ഒ.എസ്.ബൈജു,ആർ.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.