a-k-balan
എ.കെ ബാലൻ

പാലക്കാട്: ലോക്ഡൗണിന് ശേഷവും പാലക്കാട് അതിര്‍ത്തിയില്‍ നിയന്ത്രണം തുടരുമെന്ന് മന്ത്രി എ.കെ ബാലന്‍. കോയമ്പത്തൂരില്‍ ഉള്‍പ്പടെ തമിഴ്നാട് പ്രദേശങ്ങളില്‍ കൊവിഡ് പടരുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഹോട്ട്സ്പോട്ടില്‍ പാലക്കാട് ഇല്ലെങ്കിലും അപകടം പതിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുളള ഇളവ് അതിർത്തിയിൽ വരുത്തുന്നതിനോട് യോജിപ്പില്ലെന്നും സമ്മതിക്കില്ലെന്നും എ.കെ ബാലൻ പാലക്കാട് പറഞ്ഞു.