ബാലരാമപുരം:പുന്നക്കാട് അനന്തൻകാവ് നാഗർക്ഷേത്രത്തിൽ വിശ്വശാന്തിക്കായി ചതുർബാഹുരൂപത്തിലെ ധന്വന്തരിഹോമം ഇന്നലെ നടത്തി.ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാനസർക്കാർ നിർദ്ദേശത്തെതുടർന്ന് ഭക്തരെ ഒഴിവാക്കി ക്ഷേത്രപോറ്റി ഉൾപ്പെടെ അഞ്ചിൽ താഴെ ആൾക്കാരാണ് ഹോമത്തിൽ പങ്കെടുത്തത്.രാവിലെ 7.30ന് ആരംഭിച്ച ഹോമം 9.30 വരെ നീണ്ടു.