ടോക്കിയോ: കൊവിഡിനെ ചെറുക്കാൻ ജപ്പാൻ ആറ് മാസം വരെ നീളുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാദ്ധ്യയുണ്ടെന്ന് യോമിരി ഷിംബുൻ ദിനപത്രം ആണ് റിപ്പോർട്ട് ചെയ്യുന്നു. ജപ്പാൻ സർക്കാർ ഔദ്യോഗികമായി ഇതുവരെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല.
കൊവിഡിനെ പ്രതിരോധിക്കാൻ അടച്ചിടൽ മാത്രമാകില്ല, സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചേക്കുമെന്ന് ബ്രിട്ടീഷ് വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 3500 പേർക്കാണ് ഇതുവരെ ജപ്പാനിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. 85 പേരാണ് രാജ്യത്ത് മരിച്ചത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചെറിയ സംഖ്യയാണെങ്കിലും അതിവേഗം വൈറസ് പടരുന്നുണ്ടെന്നാണ് ഷിൻസൊ അബെ സർക്കാർ കരുതുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ടോക്കിയോ നഗരത്തിൽ 1000 കേസുകൾ ആണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
ജപ്പാനിൽ അടിയന്തരാവാസ്ഥ പ്രഖ്യാപിക്കണം എന്ന് തന്നെയാണ് പൊതു അഭിപ്രായവും. ജെ.എൻ.എൻ എന്ന ടെലിവിഷൻ ചാനൽ നടത്തിയ സർവേ അനുസരിച്ച് 80 ശതമാനം ആളുകൾ അടിയന്തരാവസ്ഥയെ അനുകൂലിക്കുന്നുണ്ട്. 12 ശതമാനം പേർ മാത്രമാണ് എതിർക്കുന്നത്. അബെ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടുകൾ പോരെന്നാണ് അധികം പേരുടെയും അഭിപ്രായം.