വെള്ളറട: ലോക്ക്ഡൗണിൽ മദ്യം ലഭിക്കാതായതോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർക്ക് ചികിത്സയ്ക്കും കൗൺസിലിംഗിനുമായി കാരക്കോണം ഡോ.സോമർവെൽ മെമ്മോറിയിൽ സി.എസ്.ഐ മെഡിക്കൽ കോളേജിലെ ഡി അഡിക്ഷൻ സെന്ററും ടെലി കൗൺസിലിംഗും സൗജന്യമാക്കിയെന്ന് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം അറിയിച്ചു.ടെലി കൗൺസിലിംഗ് ദിവസവും വൈകിട്ട് 4 മുതൽ 6വരെ ലഭിക്കും.സൈക്കോളജിസ്റ്റ് ഡോ.ക്രിസ്ടീന ജോർജിന്റെ നേതൃത്വത്തിലാണ് കൗൺസിലിംഗ്.നെയ്യാറ്റിൻകര,പാറശാല എം.എൽ.എമാരുടെ ആവശ്യപ്രകാരമാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ സെന്റർ ആരംഭിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഫോൺ: 9349136502, 9496807049, 9567674906.