മലയിൻകീഴ്: കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലും ശക്തമായ കാറ്റിലും മലയിൻകീഴ് മണപ്പുറം ഏലായിൽ വ്യാപക കൃഷിനാശം. മണപ്പുറം പുത്തൻവീട്ടിൽ വിക്രമൻനായരുടെ 400 ഏത്തവാഴ കാറ്റിൽ ഒടിഞ്ഞുവീണു. കുണ്ടൂർക്കോണം വീട്ടിൽ ജോണിന്റെ 250 വാഴകൾക്കും കുരുവിൻമുകൾ മണിയന്റെ 150 വാഴകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. നിരവധി കർഷകർ കൃഷിനാശ കെടുതികളെ സംബന്ധിച്ച അപേക്ഷ കൃഷി ഭവനുകളിൽ നൽകിയിട്ടുണ്ട്.