കുവൈറ്റ്: പുതുതായി 109 പേർക്കുകൂടി കുവൈറ്റിൽ കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി. പുതുതായി രോഗം ബാധിച്ചവരിൽ 79 പേർ ഇന്ത്യാക്കാരാണ്. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് 79 ഇന്ത്യക്കാർക്കും വൈറസ് ബാധിച്ചത്.
ആറ് ഈജിപ്തുകാർ, ആറ് ബംഗ്ലാദേശികൾ, മൂന്നു പാകിസ്ഥാനികൾ, ഒരു ഫിലിപ്പൈൻ എന്നിവർക്കും സമ്പർക്കം വഴിയാണ് കൊവിഡ് പകർന്നത്. ഇതോടൊപ്പം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ എട്ടു കുവൈറ്റ് പൗരന്മാർക്കും രോഗം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച നാല് പേർ കൂടി രോഗവിമുക്തി നേടിയതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 103 ആയി. നിലവിൽ 561 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 304 പേർ ഇന്ത്യക്കാരാണ്. തിവ്ര പരിചരണ വിഭാഗത്തിലുള്ള 20 പേരിൽ ഏഴ് പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.